ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ

27 Aug 2014

മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം

'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി.
ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @ സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും. അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.

No comments: