ഉപ ജില്ല വിദ്യാഭ്യാസ ആഫീസർ

28 Jun 2014

Prematric Scholaship_2014-15


ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2014-15 അപേക്ഷ ക്ഷണിച്ചു.
( Click Here for  Appln form ,    Circular,    important points ....
  • 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

  • അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
  • ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുത്.
  • 2014 ജൂലൈ 31 വരെ അപേക്ഷിക്കാം.
  • N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു.
  • വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
  • മുന്‍വര്‍ഷങ്ങില്‍ അപേക്ഷിച്ചവരും 2014-2015 ലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
  • അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനു മുമ്പായി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കേണ്ടതാണ്
  • മുന്‍വര്‍ഷം ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അപേക്ഷയിലെ RENEWAL കോളം മാര്‍ക്ക് ചെയ്യേണ്ടതാണ്.
  • അപേക്ഷയിലെ Part-I പൂരിപ്പിക്കേണ്ടതും നിശ്ചിത കോളത്തില്‍ സ്വ​യം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം (സ്വ​യം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വ​യം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്), കുട്ടിയുടെ മതം തെളിയിക്കുന്നതിനു സ്വ​യം തയ്യാറാക്കിയ സത്യ​വാങ്മൂലത്തിനൊപ്പം, ഒപ്പ് രേഖപ്പെടുത്തി ബന്ധപ്പെട്ട സ്ക്കൂളധികാരിക്ക് നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. (വാര്‍ഷിക വരുമാനം, മതം എന്നിവ തെളിയിക്കുന്നതിനുള്ള മാതൃക അപേക്ഷാഫോറത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. സത്യ​വാങ്മൂലം സ്വ​യം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല
  • സ്ക്കൂള്‍ രേഖയിലുള്ള ജനനത്തീയതിയാണ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്.
  • അപേക്ഷയില്‍ കുട്ടികള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ അപേക്ഷയില്‍ ഒപ്പിട്ടിരിക്കേണ്ടതാണ്.
  • ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31/7/2014 ആണ്
  • അപൂര്‍ണവും അവസാനതീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കരുത്.
  • മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം), പ്രിമെട്രിക് സ്കോളര്‍ഷിപ്പ് (ഒബിസി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒരു സ്കോളര്‍ഷിപ്പ് തുകയേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ. ഇവയില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകയ്ക്ക് മാത്രമേ കുട്ടിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ എന്ന വിവരം പ്രധാനാധ്യാപകര്‍ നിര്‍ബന്ധമായും സ്ക്കൂള്‍ അസംബ്ലി വഴി കുട്ടികളെ അറിയിച്ചിരിക്കേണ്ടതാണ്.
  • പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷ വിഭാഗം) പദ്ധതി പ്രകാരം ലഭ്യമാകുന്ന അപേക്ഷകളിലെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവയുടെ കൃത്യത ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
  • സ്ക്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, സ്റ്റാറ്റസ് (റിന്യൂവല്‍/ഫ്രഷ്) എന്നിവ മുമ്പ് പഠിച്ചിരുന്ന സ്ക്കൂളില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കി ഉറപ്പ് വരുത്തേണ്ടതാണ്
  • അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരും പ്രധാനാധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ ആയത് ശരിപ്പെടുത്തി വാങ്ങുന്നതിനും അപക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും ക്ലാസ് അധ്യാപകര്‍ പ്രധാനാധ്യാപകരെ സഹായിക്കേണ്ടതാണ്.
  • മുന്‍വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം) തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാത്രം RENEWAL ആയരിക്കും.
  • സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന കുട്ടികളുടെ തുക, DBT (Direct Benefit Transfer) ആയി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നതിനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത് എന്നതിനാല്‍, ഷെഡ്യൂള്‍ഡ്/കോമേഴ്സ്യല്‍ ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന കുട്ടിയുടേയോ/കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍/ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC Code, ബാങ്കിന്റെ പേര്, ശാഖ പ്രവര്‍ത്തിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ അപേക്ഷയിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്.
  • Scholarship site ല്‍ നല്‍കിയിരിക്കുന്ന സ്കുളിന്റെ Bank Account യാതൊരു കാരണവശാലും Close ചെയ്യരുത്.
  • ഓരോ കുട്ടിക്കും പ്രത്യേകം ബാങ്ക് അക്കൗണ്ട് നമ്പര്‍/ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണം.
  • ഏതെങ്കിലും ബാങ്കിന്റെ പേര്, ശാഖ പ്രവര്‍ത്തിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ on-line ല്‍ ലഭ്യമല്ലെങ്കില്‍, അക്കാര്യം ksditschool@gmail.com എന്ന E-Mail വിലാസത്തില്‍ അറിയിക്കേണ്ടതാണ്.
  • 2014-2015 ലെ അപേക്ഷ രണ്ട് പാര്‍ട്ടുകളായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിലെ ചാര്‍ട്ട് രണ്ട് സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • രണ്ട് പാര്‍ട്ടുകളും പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരിയുടെ ചുമതലയില്‍ ടി അപേക്ഷകള്‍ www.scholarship.itschool.gov.inവെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറം സര്‍ക്കുലര്‍ തുടങ്ങയവ ഇതേ വെബ്സൈറ്റില്‍ നിന്നും ലഭക്കുന്നതാണ്.
  • user name and password : school code
  • വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈഡ് ബട്ടണ്‍ അമര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • അപേക്ഷകരില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ 31.7.2014 വൈകുന്നേരം 5 മണി വരെ സ്വീകരിക്കേണ്ടതാണ്.
  • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈനായി ഡി.പി.ഐക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • 05/08/2014 നു മുമ്പായി ഇത് പൂര്‍ത്തീകരിക്കേണ്ടതുമാണ്.
  • ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്ക്കൂള്‍ അധികാരികള്‍ അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്ക്കൂളുകളുടെ സഹായത്തോടെ വേണം അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യേണ്ടത്.
  • എല്ലാ ഹൈസ്ക്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുള്ളതിനാല്‍ ടി സ്ക്കൂളിലെ കുട്ടികള്‍ക്ക് സ്കൂള്‍ അധികാരി പരിശോധിച്ച് ഉറപ്പു വരുത്തിയ അപേക്ഷ ക്ലാസ് അധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ചെയ്യാവുന്നതാണ്.
  • സ്വീകരിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്ന മുറയ്ക്ക് കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ അപേക്ഷയുടെ മുകള്‍ഭാഗത്ത് രേഖപ്പെടുത്തേണ്ടതും ആയത് അപേക്ഷകന് നല്‍കേണ്ടതുമാണ്. തുടര്‍ന്നുള്ള സ്കോളര്‍ഷിപ്പ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് പ്രസ്തുത ആപ്ലിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്.
  • സര്‍ക്കാര്‍,എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം അതാത് സ്ക്കൂളുകളില്‍ സൂക്ഷിക്കേണ്ടതും, കമ്പ്യൂട്ടറില്‍ നിന്നും ലഭിക്കുന്ന ആകെ അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് (എല്‍.പി/യുപി സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഉപജീല്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഹൈസ്ക്കൂള്‍ സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഡി..ഒക്കും) 5.8.2014 ന് സമര്‍പ്പിക്കേമടതുമാണ്.
  • സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ പൂര്‍ണ ഉത്തരവാദിത്വം അതാത് സ്ക്കൂള്‍ അധികാരികള്‍ക്കായിരിക്കും
  • അംഗീകൃത അണ്‍ എയ്ഡഡ് ഹൈസ്ക്കൂള്‍ , അഫിലേയഷനുള്ള സി.ബി.എസ്./.സി.എസ്.. എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം. ബന്ധപ്പെട്ട അപേക്ഷകളും ആയതിന്റെ ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 5/8/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.
  • അംഗീകൃത അണ്‍ എയ്ഡഡ് എല്‍.പി, യു.പി സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം ടി അപേക്ഷകളും ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി 5/8/2014 നുള്ളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുക, എം.ജി.എല്‍.സികള്‍ എന്നീ സ്ഥാപനങ്ങളിലെ അപേക്ഷകള്‍ പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ വരുമാനം, കുട്ടിയുടെ മതം എന്നിവ തെളിയിക്കുന്ന സത്യ​വാങ് മൂലത്തോടൊപ്പം ബന്ധപ്പെട്ട ഉപഡില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് 31/7/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കുവാന്‍ ടി സ്ഥാപനമേധാവി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ അപേക്ഷകള്‍ യഥാസമയം ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
  • അവസാന തീയതിക്ക് ശേഷം ലഭിക്കുന്നവയും അപൂര്‍ണമായവയും മാനദണ്ഡങ്ങള്‍ പാലിക്കാതേയും ഹാജരാക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാവും പരിഗണിക്കേണ്ടതില്ല.
  • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും.
  • എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്.
  • വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
  • സര്‍ക്കുലറുകള്‍ വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.
  • Support centre: ITSchool Project DRC,
Kasaragod 04994 225931
ksditschool@gmail.com
or Call Master Trainers for technical support

No comments: